qatar

ഖത്തർ: സെപ്തംബറോടെ മാത്രമേ ഖത്തറിൽ പൊതുഗതാഗതം പൂർണ്ണമായും പുന:സ്ഥാപിക്കുകയുള്ളൂ.എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവ് നൽകാനും ഭരണകൂടം തീരുമാനിച്ചു. സെപ്തംബറോടെ ദോഹ മെട്രോയും കർവ ബസ് സർവീസും ഭാഗികമായി പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് മുൻകരുതൽ വ്യവസ്ഥകളെല്ലാം പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ സെപ്തംബറിൽ കൂടുതൽ വിമാനസർവീസുകൾക്കും അനുമതി നൽകും. ജൂൺ 15 മുതൽ അത്യാവശ്യസാഹചര്യങ്ങളുള്ളവർക്ക് ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകും.

പോയിട്ട് വരുമ്പോൾ സ്വന്തം ചിലവിൽ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റെെന് വിധേയമാകണം. ജൂലായ് ഒന്നുമുതൽ കപ്പലുകൾക്കും വലിയ ബോട്ടുകൾക്കും അനുമതി (യാത്രക്കാർ പത്തിൽ കൂടരുത്) നൽകും. കൊവിഡ് വ്യാപനം കുറഞ്ഞ വിദേശരാജ്യങ്ങളിൽ നിന്നും ഖത്തറി വിസയുള്ളവർക്ക് തിരിച്ചെത്താൻ അനുമതി അതിന്റെ അടുത്തഘട്ടമായി നൽകാനാണ് തീരുമാനം.