തിരുവനന്തപുരം: കാലവർഷം മൂലം പ്രയാസങ്ങൾ അനുഭവിക്കുന്ന കരിമഠം കോളനിയിലെ കുടുംബങ്ങളെ മേയർ കെ. ശ്രീകുമാർ സന്ദർശിച്ചു. മഴ പെയ്താൽ വെള്ളക്കെട്ടിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്ന 25 കുടുംബങ്ങളെ കരിമഠത്ത് തന്നെയുള്ള നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിക്കാൻ മേയർ നിർദ്ദേശിച്ചു .ബാക്കിയുള്ള കുടുംബങ്ങൾക്ക് മാറി താമസിക്കുന്നതിനുള്ള വീട്ടുവാടക നഗരസഭ നൽകും. ഫ്ളാറ്റ് നിർമിക്കുന്നതടക്കമുള്ള ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മേയർ പറഞ്ഞു.