frog

ബ്യൂണസ് ഐറിസ് : 20 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അപൂർവയിനം സ്പീഷീസ് തവളയുടെ ഫോസിൽ അർജന്റീനയിൽ കണ്ടെത്തി. ലാ മാറ്റാൻസാ നാഷണൽ യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻഡ് ടെക്നോളജി വിഭാഗമാണ് കണ്ടെത്തലിന് പിന്നിൽ. ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ഗവേഷകർക്ക് അറിയില്ല. ഇതേ പറ്റിയുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് വടക്ക് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാൻ പെഡ്രോയിൽ ഒരു കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ 44 മീറ്റർ ആഴത്തിൽ നിന്നാണ് തവളയുടെ ഫോസിൽ കണ്ടെത്തിയത്. വലിപ്പത്തിൽ ചെറുതായ ഇക്കൂട്ടർക്ക് ഇന്നത്തെ ഹോർണഡ് ഫ്രോഗുമായി നേരിയ സാമ്യമുണ്ട്. ഇന്നത്തെ തവളകളുടെ പൂർവികരുടെ വിഭാഗത്തിൽപ്പെട്ടിരുന്ന ഇക്കൂട്ടർ പ്ലീസ്റ്റോസീൻ യുഗത്തിൽ ജീവിച്ചിരുന്നവരാണ്.