തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതുവരെ സ്വകാര്യ ബസുകളില്‍ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്‍ക്കാലിക സ്റ്റേ മാത്രമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ബസ് ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത് ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നാണ്. എന്നാല്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ദ്ധനയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
അമ്പത് ശതമാനം യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന സമയത്താണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള ആനുകൂല്യം നല്‍കിയത്. മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.