വർക്കല: ഗൃഹപാഠം പദ്ധതിയിലേക്ക് രണ്ട് ടെലിവിഷൻ സെറ്റുകൾ വർക്കല ക്ലബ്ബ് സംഭാവന ചെയ്തു. അഡ്വ. വി.ജോയി എം.എൽ.എ ടിവി സെറ്റുകൾ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് എൻ.സുരേഷ്, വൈസ് പ്രസിഡന്റ് ഫിറോസ് അപ്പുക്കുട്ടൻ, സെക്രട്ടറി സി.പ്രസന്നകുമാർ, ജോ. സെക്രട്ടറി ഹരികുമാർ, ട്രഷറർ ജ്യോതി, മുൻപ്രസിഡന്റ് സുനിൽ, അരുൺഭാസി, അജിത്ത്കുമാർ, ശ്രീകുമാർ, സഫറുളളഖാൻ, ഗിരീഷ് കുമാർ, ലിജിലാൽ തുടങ്ങിയവർ സംബന്ധിച്ചു. അർഹതപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്ക് സെറ്റുകൾ നൽകുമെന്ന് എം.എൽ.എ പറഞ്ഞു.