നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 110 ആയി. കളിയിക്കാവിള ചെക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് ആരോഗ്യ വകുപ്പ് ജീവനക്കാരൻ കരിങ്കൽ കിള്ളിയൂർ സ്വദേശി 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ജില്ലയിൽ ഇതു വരെ 64 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 44 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ടുപേരാണ് ഇതുവരെ മരിച്ചത്.