തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അപേക്ഷയിലെ പിഴവുകൾ തിരുത്താൻ 17ന് വൈകിട്ട് 5വരെ അവസരം. നേറ്റിവിറ്റി, നാഷണാലിറ്റി, ഒപ്പ്, ജനനതീയതി പിഴവുകളാണ് തിരുത്താനാവുക. കമ്മ്യൂണിറ്റി, കാറ്റഗറി വിഭാഗം വിദ്യാർത്ഥികൾക്ക് വിവരങ്ങൾ മാറ്റാനാവില്ല. ന്യൂനതകൾ പരിഹരിക്കാത്തവർക്ക് ആദ്യ വെർച്വൽ അലോട്ട്മെന്റിൽ ലഭിച്ച പ്രവേശനം റദ്ദാക്കപ്പെടും. ഹെൽപ്പ് ലൈൻ- 0471- 2525300