v-k-krishnan-89

കോതമംഗലം: ശ്രീരാമവിലാസം ചവളർ സൊസൈറ്റി മുൻ സംസ്ഥാന പ്രസിഡന്റ് ഭൂതത്താൻകെട്ട് വെള്ളെക്കാട്ട് വി.കെ. കൃഷ്ണൻ (89) നിര്യാതനായി. ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ പ്രസിഡന്റ്, നെല്ലിക്കുഴികാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭൂതത്താൻകെട്ട് ദുർഗാ ഭഗവതി ക്ഷേത്രം ഇന്നത്തെ നിലയിൽ ആക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസർ പദവി ലഭിച്ച ആദ്യത്തെ ചവളർ സൊസൈറ്റി അംഗമാണ്. കാലടി, നെല്ലിക്കുഴി എന്നീ പഞ്ചായത്തുകളിൽ എക്‌സിക്യുട്ടിവ് ഓഫീസർ ആയിരുന്നു. ഭാര്യ: കുട്ടി. മക്കൾ: വി.കെ. രാജൻ, വി.കെ. സതീഷ്, വി.കെ. സുഭാഷ്. മരുമക്കൾ: ഓമന, രാഗിണി, ഷൈനി.