തിരുവനന്തപുരം മെഡി.കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റിന്‌ കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 27 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പാലക്കാട്ട് നാലു പേർക്കും തൃശൂരിൽ മൂന്നു പേർക്കും മലപ്പുറത്ത് രണ്ടുപേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ഒ.പിയിൽ ജോലിചെയ്ത 52വയസുള്ള നഴ്സിംഗ് അസിസ്റ്റന്റിനും രോഗം സ്ഥിരീകരിച്ചു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശിനിയാണ്.

ഇന്നലെ രോഗം ബാധിച്ചവർ - പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം 8, പത്തനംതിട്ടയിലും കോഴിക്കോട്ടും 7 വീതം, തൃശൂരും മലപ്പുറത്തും വയനാട്ടിലും 6 വീതവും, കൊല്ലത്തും കണ്ണൂരിലും 5 വീതവും എറണാകുളത്ത് 4 പേർക്കും കാസർകോട്ട് 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 34 പേർ ഇന്നലെ രോഗമുക്തി നേടി.

ആകെ രോഗബാധിതർ 2095

ചികിത്സയിലുള്ളവർ 1231

രോഗമുക്തർ 848

മരണം 16

10 ഹോട്ട് സ്‌പോട്ടുകൾ കൂടി

കാസർകോട് - ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ - അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ആകെ 158 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.