വിതുര:പഞ്ചായത്തിലെ ആനപ്പാറ,തേവിയോട് വാർഡുകളുടെ പരിധിയിൽ വരുന്ന ആനപ്പാറ,മുല്ലച്ചിറ,ശാസ്താംപാറ,കൊച്ചുമുല്ലച്ചിറ,പേരയം മേഖലയിലെ വൈദ്യുതി വിളക്കുകൾ കത്തുന്നിന്നലെന്ന് പരാതി.തെരുവുവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ഇ.ഇൗപ്പൻ,സെക്രട്ടറി ഗോവിന്ദൻ പോറ്റി,നിമ്മിരാമചന്ദ്രൻ,വൽസല,അരുൺ എന്നിവർ അറിയിച്ചു.