തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ടൂറിസം മേഖലയിലെ തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുമ്പിൽ ബോട്ടു കട്ടപ്പുറത്തു കയറ്റി സമരം നടത്തും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം 46,000 കോടി രൂപ ടൂറിസം മേഖലയിൽ നിന്നും സംസ്ഥാന സർക്കാരിനു വരുമാനമുണ്ടായിട്ടും ദുരിതമുണ്ടായപ്പോൾ സർക്കാർ തൊഴിലാളികളെ ഉപേക്ഷിച്ചെന്ന് കേരള ടൂറിസം വർക്കേഴ്സ് ആൻഡ് ബോട്ട് ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് വി.ആർ. പ്രതാപൻ പറഞ്ഞു.