തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ പ്രവർത്തന നഷ്ടം മറികടക്കാൻ ഉപയോക്താക്കളെ കെ.എസ്.ഇ.ബി. കൊള്ളയടിക്കുന്നതായി ആക്ഷേപം.
ജീവനക്കാരുടെ വർക്ക് ഫ്രം ഹോമിന്റെയും, എല്ലാവരും വീട്ടിലിരിക്കുന്നതിന്റെയും പേരിൽ വൻതോതിൽ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെന്ന മുൻവിധിയോടെയാണ്,മൂന്നും നാലും ഇരട്ടിത്തുക ഈടാക്കിയുള്ള പകൽക്കൊള്ള. കാര്യകാരണസഹിതം പരാതിപ്പെടുന്നവരുടെ മാത്രം പിഴവ് പരിഹരിക്കും. അല്ലാത്തവരുടെയെല്ലാം കഴുത്തറുത്ത് ഭീമമായ തുക പെട്ടിയിലാക്കുന്നതിൽ പ്രതിഷേധം വ്യാപകം.
കൊളളയടി
സൂത്രങ്ങൾ
*ലോക്ക് ഡൗൺ മൂലം മാർച്ച് 23ന് ശേഷം വീടുകളിലെത്തി മീറ്റർ റീഡിംഗ് നടത്താതെ, ശരാശരി ഉപയോഗം കണക്കാക്കി ബിൽ . മേയ് 21ന് ശേഷം റീഡിംഗ് എടുത്തപ്പോൾ യൂണിറ്റിന് 5.80 രൂപ നിരക്കിൽ നാല് മാസത്തെ ഒരുമിച്ചുള്ള ബിൽ. ടെലിസ്കോപിക്ക് ബില്ലിംഗ് സംവിധാനമനുസരിച്ചുള്ള ആദ്യ 250 യൂണിറ്റിന്റെ സബ്സിഡി ആനുകൂല്യം നിഷേധിക്കപ്പെട്ടു.
*ഉപയോക്താവിന്റെ വീട് പൂട്ടിക്കിടന്നാൽ (ഡോർ ലോക്ക്) ഉപയോഗ ശരാശരി പ്രകാരം ബിൽ . പിന്നീട്,റീഡിംഗിലെ വ്യത്യാസനുസരിച്ചു കൂടുതൽ തുക ഈടാക്കും. അതാണ് ബില്ലിൽ ഡിഎൽ (ഡോർ ലോക്ക്) അഡ്ജസ്റ്റ്‌മെന്റെന്നു രേഖപ്പെടുത്തുന്നത്.
*.മീറ്റർറീഡിംഗ് കൃത്യമായി എടുക്കപ്പെട്ട ഉപയോക്താക്കൾക്കും ഡിജെ അഡ്ജസ്റ്റ്മെന്റെന്ന പേരിൽ യഥാർത്ഥ തുകയുടെ അറുപത് ശതമാനത്തോളം അധികം ബില്ലിൽ ചേർത്ത് ഇൗടാക്കും പരാതിപ്പെട്ടാൽ പിൻവലിക്കും.
വെള്ളയമ്പലം
സെക്ഷനിലെ പരാതി
2019 നവംബർ 22 മുതൽ 2020 ജനുവരി 22വരെയുള്ള ഉപയോഗം 511 യൂണിറ്റ്. ബിൽ 2652 രൂപ
2020 ജനുവരി 22 മുതൽ 2020 മേയ് 23 വരെയുള്ള ഉപയോഗം 1488 യൂണിറ്റ്. ബിൽ 5962 രൂപ.പുറമെ, 3223 രൂപ ഡി.ജെ.അഡ്ജസ്റ്റ് മെന്റെന്ന പേരിലും
ടെലിസ്കോപ്പിക്ക്
ബില്ലിംഗ്
ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി 5 സ്ലാബുകൾ. ആദ്യ 50 യൂണിറ്റിനു 3.15രൂപ. 51 – 100 വരെ 3.70രൂപ . ഉപയോഗം 250 കടന്നാൽ മുഴുവൻ യൂണിറ്റിനും 5.80രൂപ നിരക്കിൽ
'ബില്ലിലെ അപാകത ചൂണ്ടിക്കാണിച്ചാൽ സെക്ഷൻ ഒാഫീസിൽ പരിഹരിക്കാൻ
സംവിധാനമുണ്ട്'.
-കെ.എസ്. ഇ.ബി ചെയർമാൻ