തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാകുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് വരൻ. 15ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. വിവാഹ രജിസ്ട്രേഷൻ നടന്നു. ഇരുവരുടെയും പുനർവിവാഹമാണ്. റിയാസ് അഞ്ച് വർഷം മുമ്പും വീണ മൂന്ന് വർഷം മുമ്പും വിവാഹ മോചിതരായി.

ബംഗളൂരു കേന്ദ്രീകരിച്ചുള്ള എക്സലോജിക് സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ടി.വീണ. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കൂടിയാണ് മുഹമ്മദ് റിയാസ്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2017ലാണ് അഖിലേന്ത്യാ പ്രസിഡന്റായത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്ന് മത്സരിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി വിരമിച്ച പി.എം. അബ്ദുൾഖാദറിന്റെ മകനാണ്.