ചാവക്കാട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി ഒളിവിലായിരുന്ന പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് നഗരസഭ പുന്ന ആറാം വാർഡിൽ താമസിക്കുന്ന കാഴുങ്ക വീട്ടിൽ അറുമുഖന്റെ മകൻ രാഹുൽ എന്ന ലാലുവിനെയാണ് (23 ) പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ആറിനായിരുന്നു സംഭവം. വിദ്യാർത്ഥിയെ പീഡിപ്പിച്ച് പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, എ.എസ്.ഐ സുനു, സി.പി.ഒമാരായ മിഥുൻ, സുശീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.