പാറശാല: പൊഴിയൂരിൽ വീടിന്റെ കതക് കുത്തിത്തുറന്ന് 7200 രൂപയും 12000 രൂപയുടെ മൊബൈലും കവർന്നു. പൊഴിയൂർ വാളാങ്കുളം ആരോഗ്യമേരിയുടെ മകളുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈലുമാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെ 1.45 നാണ് സംഭവം. രാവിലെയാണ് വീട്ടുകാർ അറിഞ്ഞത്. രണ്ട് ദിവസം മുമ്പ് പൊഴിയൂരിൽ ബെന്നിയുടെ വീട്ടിൽനിന്ന് 21 ഗ്രാം സ്വർണവും 12,600 രൂപയും കവർന്നിരുന്നു.