ദുബായ് : കൊവിഡ് കാലം കഴിഞ്ഞ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ പന്തിന് തിളക്കം കിട്ടാൻ ബൗളർമാർ തുപ്പൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചു. അനിൽ കുംബ്ളെ അദ്ധ്യക്ഷനായ ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ നിർദ്ദേശം നൽകിയത്. തുപ്പൽ പുരട്ടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ രണ്ട് തവണ താക്കീതും അതുകഴിഞ്ഞാൽ അഞ്ച് റൺസ് പിഴയുമായിരിക്കും ശിക്ഷ. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കാനും അംഗീകാരമായി.