തിരുവനന്തപുരം: പൊലീസിന്റെ വിവിധ ആപ്ലിക്കേഷനുകളുടെ സേവനം ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന പൊൽ ആപ്പ് ഇന്ന് മുഖ്യമന്ത്റി ഉദ്ഘാടനം ചെയ്യും. ആപ്പ് വഴി പൊലീസിന്റെ 27 സേവനങ്ങൾ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 15 സേവങ്ങളും ഉൾപ്പെടുത്തും. പരമാവധി ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്.