gun-fire

വെഞ്ഞാറമൂട്: പിതാവിനെ വെടിവച്ച കേസിൽ മകൻ അറസ്റ്റിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം ദിലീപ് ഭവനിൽ ദിലീപ് കുമാറിനെ (40) ആണ് വെഞ്ഞാറമൂട് പൊലീസ്' കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് പിതാവ് സുകുമാരപിള്ളയ്ക്ക് (65) വെടിയേറ്റത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സുകുമാരപിള്ളയും ഭാര്യയും ഇളയ മകനോടൊപ്പം കോട്ടുകുന്നത്താണ് താമസിക്കുന്നത്. മറ്റൊരു വീട്ടിൽ താമസിക്കുന്ന മൂത്ത മകൻ ദിലീപ് കുമാർ സംഭവ ദിവസം രാവിലെ സുകുമാരപിള്ള താമസിക്കുന്ന വീട്ടിൽ എത്തുകയും കൃഷിപ്പണിയിലേർപ്പിട്ടിരുന്ന പിതാവിനെ എയർ ഗൺ ഉപയോഗിച്ച് തുരുതുരെ വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ സുകുമാരപിള്ളയെ ആദ്യം കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വത്ത് തർക്കമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അബ്കാരി കേസ്, വന്യമൃഗങ്ങളെ തോക്ക് ഉപയോഗിച്ച് വേട്ടയാടൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ദിലീപ് കുമാർ. സുകുമാരപിള്ള സുഖം പ്രാപിച്ച് വരുന്നു.