തിരുവനന്തപുരം: തലസ്ഥാനത്ത് ആയുർവേദ ചികിത്സയിൽ കഴിയുകയായിരുന്ന വിദേശി കഴുത്തറുത്ത് ആത്മഹത്യ ശ്രമിച്ചു. ബ്രിട്ടീഷുകാരൻ കമൽഡെൻ (73) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ പുലർച്ചെ കൈതമുക്കിന് സമീപത്തെ ആയുർവേദ റിസോർട്ടിലാണ് സംഭവം . മൂന്ന് മാസമായി ഇയാൾ ആയുർവേദ ചികിത്സയിലായിരുന്നു. സംഭവദിവസം രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കമൽഡെനിനെ കണ്ടെത്തിയത്. ഉടൻ തന്നെ റിസോർട്ട് അധികൃതർ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിച്ചു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.