നെയ്യാറ്റിൻകര : കാഞ്ചികാമകോടി ആസ്ഥാന വിദ്വാൻ പുരസ്കാര ജേതാവ് മുഖർശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണൻ വിരമിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ അഞ്ച് തസ്തികകളിൽ 35 വർഷമായി ജോലി നോക്കി . നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മഠത്തുവിള വീട്ടിൽ ജനിച്ച കൃഷ്ണൻ ഗുരു പി.ടി.. വെങ്കടാചലം അയ്യരുടെ കീഴിൽ മുഖർ ശംഖ് എന്ന വാദ്യോപകരണം അഭ്യസിക്കുകയും വൈദഗ്ധ്യം നേടുകയും ചെയ്തു. തുടർന്ന് ദേവസ്വം ബോർഡ് ഓഫീസിലും പിരപ്പൻകോട് ക്ഷേത്ര കലാപീഠത്തിലും മുഖർശംഖ് അദ്ധ്യാപകനായി. മുഖർശംഖിന്റെ സിലബസ്സും പഠപുസ്തകവും കൃഷ്ണൻ തയ്യാറാക്കിയതാണ് വാദ്യകല വിദ്യാർത്ഥികൾ സബ്സിഡിയറി സബ്ജെക്ട് ആയി പഠിക്കുന്നത്. വൈക്കം ക്ഷേത്ര കലാപീഠത്തിൽ പ്രിൻസിപ്പൽ ആയി രുന്നു. വിവിധ ക്ഷേത്രങ്ങളിൽ സബ് ഗ്രൂപ്പ് ഓഫീസർ ഇൻചാർജ് ആയി ജോലി നോക്കിയിട്ടുണ്ട്. മുഖർ ശംഖിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2008-ൽ ലഭിച്ചു. അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, കുവൈറ്റ്, തുടങ്ങിയ രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.