dmk-mla

ചെന്നൈ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡി.എം.കെ നേതാവ് ജെ. അൻപഴകൻ എം.എൽ.എ (61)അന്തരിച്ചു. ക്രോമപേട്ടിലെ ഡോ. രേല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാകുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയത്തിന്റെ പ്രവർത്തനവും തകരാറിലായിരുന്നു. വൃക്കരോഗവും മൂർച്ഛിച്ച അവസ്ഥയിലായിരുന്നു.

ചെപ്പോക്ക്ട്രിപ്ലിക്കൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ജെ. അൻപഴകൻ. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എം.എൽ.എയാണ് അൻപഴകൻ. ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ അടുത്ത അനുയായി ആയിരുന്നു.