help

കിളിമാനൂർ:കൊവിഡ്‌ ബാധയേറ്റ് ഗൾഫിൽ മരണമടഞ്ഞ പാപ്പാല ഏഴര മൂഴിയിൽ ഹസന്റെ വീട്‌ സന്ദർശിച്ച അടൂർ പ്രകാശ് എം.പി ആറ്റിങ്ങൽ കെയർ പദ്ധതിയുടെ ഭാഗമായി ഇൻകാസ്‌ സംഭാവന ചെയ്ത 1ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി. കെ.പി.സി.സി എക്സി.അംഗം എൻ.സുദർശനൻ,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഗംഗാധര തിലകൻ,ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്‌, ഐ.എൻ.ടി.യു.സി നിയോജയക മണ്ഡലം പ്രസിഡന്റ്‌ ശ്യാം നാഥ്‌, ഇൻകാസ്‌ ഭാരവാഹി ഷാജി ഖാൻ, ബ്ലോക്ക്‌ ജന.സെക്രട്ടറി ഹരിശങ്കർ,സുനിൽ,റഹീം,സനൽ എന്നിവർ പങ്കെടുത്തു.