petrol

ന്യൂഡൽഹി: പെട്രാേളിനും ഡീസലിനും എണ്ണക്കമ്പനികൾ ഇന്നും വിലകൂട്ടി. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായി നാലാം ദിവസമാണ് പെട്രോളിനും ഡീസലിനും വിലകൂട്ടുന്നത്. ആദ്യരണ്ടുദിവസം തുടർച്ചയായി 60 പൈസവീതമാണ് കൂട്ടിയത്. ഇതാേടെ പെട്രോൾ ലിറ്ററിന് രണ്ടുരൂപ പതിനാല് പൈസയുടെയും ഡീസലിന് രണ്ടുരൂപ ഇരുപത്തിമൂന്നു പൈസയുടെയും വർദ്ധനവാണുണ്ടായത്. പെട്രോൾ ലിറ്ററിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവ്വാഴ്ച ഡൽഹിയിലെ വില.

83 ദിവസത്തെ ലോക്ക് ഡൗണിന് ശേഷമായിരുന്നു എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്ക്ഡണിൽ ഇളവ് അനുവദിച്ചതോടെ ഇന്ധഡിമാന്റ് കൂടിയിട്ടുണ്ട്. ഇത് മുതലെടുത്ത് ഉത്പാദനം വെട്ടിക്കുറച്ച് വില കൂട്ടാനുള്ള തന്ത്രപരമായ തീരുമാനമാണ് എണ്ണക്കമ്പനികൾ എടുത്തിരിക്കുന്നത്.