ins-vikranth-

കൊച്ചി:കൊച്ചിൻഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന നാവികസേനയുടെ കപ്പലായ ഐ.എൻഎസ് വിക്രാന്തിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേരെ എൻ.ഐ.എ അറസ്റ്റുചെയ്തു. രാജസ്ഥാൻ, ബീഹാർ സ്വദേശികളാണ് ഇവർ. കാണാതായ ഹാർഡ് ഡിസ്കിന്റെ കുറച്ചു ഭാഗങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. കപ്പലിൽ പെയിന്റിംഗ് ജോലിചെയ്തിരുന്നവരാണ് ഇവർ. തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക് എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് പ്രതികൾ

മൊഴിനൽകിയിരിക്കുന്നത്.ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്നവരുടെ വിരലടയാളങ്ങൾ ശേഖരിക്കുന്ന പതിവുണ്ട്. ഇങ്ങനെ ശേഖരിച്ച വിരലടയാളങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഒരു വർഷം മുൻപാണ് ഹാർഡ് ഡിസ്കുകൾ മോഷണംപോയത്. ഇത് വൻ വിവാദമുണ്ടാക്കിരുന്നു. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർ‍ഡ് ഡിസ്കിൽ ഇല്ലെന്നും നേരത്തെ വ്യക്തമായിരുന്നു.

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധക്കപ്പലാണ് ഐ.എൻഎസ് വിക്രാന്ത്.