കുവൈറ്റ്: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തെ വാടക എഴുതിത്തള്ളണമെന്ന വാടകഭേദഗതി ബിൽ കുവൈറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. മൂലധനത്തിന്റെ 51 ശതമാനമോ അതിൽ കൂടുതലോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സ്വതന്ത്ര പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുമായി വാടക കരാറുകൾ ഒപ്പുവച്ചവർക്ക് വാടകയിൽ ഇളവ് നൽകാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് എം.പിമാർ ചേർന്നാണ് ബിൽ അവതരിപ്പിച്ചത്.
ആദ്യത്തെ ആറു മാസത്തിനു ശേഷം വാടക 60 ശതമാനം കുറയ്ക്കണമെന്നും കരട് ബില്ലിലുണ്ട്. നിലവിലെ പ്രതിസന്ധി നിലനിൽക്കുന്നിടത്തോളം വാടകയിൽ ഇളവ് നൽകണം. മുൻകൂട്ടി വാടക അടച്ചവർക്ക് എത്ര കാലത്തേക്കാണോ അടച്ചത് അത്രയും കാലം ഇളവ് നൽകണം. വാടകയിളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മാത്രമായി കോടതിയിൽ പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.