നെയ്യാറ്റിൻകര : വ്യാപാരി വ്യവസായി സമിതി ഓലത്താന്നി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തന പഠന ക്ലാസും, മാസ്കും സാനിറ്റൈസർ വിതരണവും ഏരിയാ കമ്മിറ്റി അംഗം ടി.ആർ.സുരേഷ്‌കുമാർ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സി.വിജയൻ,സെക്രട്ടറി ജയൻ.പി.അരുവിപ്പുറം,ട്രഷറർ അരുൺ,സുരേഷ്കുമാർ,പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.