തിരുവനന്തപുരം:കഴക്കൂട്ടം-വെഞ്ഞാറമൂട് റോഡ് വികസന പദ്ധതികൾ ഏറെക്കുറെ പൂർത്തിയായ പോത്തൻകോട്ട് പുതിയ പാർക്കിംഗ് പരിഷ്‌കാരം നാളെ മുതൽ നിലവിൽ വരും. പോത്തൻകോട് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിന്റെ വലത് ഭാഗത്ത് എച്ച്.കെ തിയേറ്റർ വരെ ഇരുചക്ര വാഹനങ്ങളും അതുകഴിഞ്ഞ് കാറും മറ്റ് ഫോർവീലറുകളും പാർക്ക് ചെയ്യാം. മാർക്കറ്റ് വരെ ഇടതുഭാഗത്ത് പാർക്കിംഗ് പാടില്ല. മാർക്കറ്റ് കഴിഞ്ഞുള്ള ഭാഗത്ത് ഒരു സമയം മൂന്ന് ആട്ടോറിക്ഷകൾ പാർക്ക് ചെയ്യാം. അവിടുന്ന് സിറ്റി ബാർ വരെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.
വെമ്പായം റോഡിൽ ഇടതുവശത്ത് പോത്തൻകോട് നിസ്കാരപ്പള്ളിവരെ കാറുകളും ടൂ വീലറുകളും പാർക്ക് ചെയ്യാം. പള്ളിക്ക് മുന്നിൽ പാർക്കിംഗ് പാടില്ല. വെമ്പായം റോഡിന്റെ വലതുഭാഗത്ത് പൗഡിക്കോണം റോഡ് തിരിയുന്ന ഭാഗത്ത് രണ്ട് ആട്ടോറിക്ഷകൾക്കു മാത്രം പാർക്കിംഗ് അനുവദിക്കും. ജംഗ്ഷനിൽ നിന്നും കഴക്കൂട്ടത്തേക്ക് പോകുന്ന റോഡിൽ ഇടതുവശത്ത് പാർക്കിംഗ് അനുവദിക്കില്ല. വലതുവശത്ത് സജീർ സ്റ്റോർ വരെ കാറും അതുകഴിഞ്ഞ് ടൂവീലറും തുടർന്ന് ആട്ടോ പാർക്കിംഗ് അനുവദിക്കും.
മുരുക്കുംപുഴ റോഡിൽ ഇടതുഭാഗത്ത് അശ്വതി സിൽക്‌സ് വരെ പാർക്കിംഗ് അനുവദിക്കില്ല. റോഡിന്റെ വലതുഭാഗത്ത് ബസ് ഡിപ്പോ കഴിഞ്ഞ് രണ്ട് ഓട്ടോകൾ പാർക്ക് ചെയ്യാം. ടെമ്പോസ്റ്റാന്റ് കഴിഞ്ഞാൽ കാറുകളും ടൂ വീലറുകളും ആട്ടോകളും പാർക്ക് ചെയ്യാം.