nidhin

കോഴിക്കോട്: ദുബായില്‍ മരിച്ച നിഥിന്‍ ചന്ദ്രന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കടുത്ത നിയന്ത്രണത്തിലാണ് ആതിരയെ നിതിന്‍റെ മൃതദേഹം കാണിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീൽചെയറിലാണ് ആതിരയെ മൃതദേഹം കാണിച്ചത്. ആതിരയ്ക്കൊപ്പം ഡോക്ടർമാരും ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് ആതിരയെ മൃതദേഹം കാണിച്ചത്.

പൊട്ടികരഞ്ഞു കൊണ്ടാണ് ആതിര മൃതദേഹത്തിന് മുന്നിലിരുന്നത്. ആതിരയെ മൃതദേഹം കാണിച്ച ശേഷം സ്വദേശമായ കോഴിക്കോട് പേരാമ്പ്രയിലേക്ക് നിതിന്‍റെ മൃതദേഹം കൊണ്ടുപോയി. രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐ.സി.യുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. ശേഷമാണ് വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിയത്.

രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിൽ എത്തിക്കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം പേരാമ്പ്രയിലെ കൊണ്ടുപോകാനായിരുന്നു തീരുമാനം. വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.