pic

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവർത്തകർ കുട്ടിയുടെ മൊഴി ശേഖരിച്ചു. തമിഴ്‌നാട് സ്വദേശി വേലു സ്വാമിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ശേഷം അറസ്റ്റ് രേഖപ്പെടുത്തും.