bus

തിരുവനന്തപുരം: ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എം.രാമചന്ദ്രന്‍. വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്ക് 50% കൂട്ടണം. ഉടമകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവത്തോടെ കാണണമെന്നും ജസ്റ്റിസ് എം.രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, വര്‍ദ്ധിപ്പിച്ച ബസ് നിരക്ക് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വകാര്യ ബസുകള്‍ കൂടിയ നിരക്ക് ഈടാക്കിത്തുടങ്ങി. രാവിലെ കോഴിക്കോട് സര്‍വീസ് നടത്തുന്ന ബസുകളാണ് കൂടിയ നിരക്കില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നില്ല.

പലയിടത്തും ഇന്നും യാത്രാ ക്ലേശം രൂക്ഷമാണ്. ഇന്ന് മുതല്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളില്‍ പഴയനിരക്ക് തുടരും. അധിക ചാർജ് ഈടാക്കി സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും.