നെയ്യാറ്റിൻകര: പാവപ്പെട്ട വിദ്യാർത്ഥികളോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ നെയ്യാറ്റിൻകര കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ചെങ്കൽ ബ്ലോക്ക് പ്രസിസിഡന്റ് ശ്രീധരൻ നായർ സ്വാഗതം പറഞ്ഞു.മുൻ എം.എൽ.എ - ആർ.സെൽവരാജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. എസ്.കെ അശോക് കുമാർ, അയിരസുരേന്ദ്രൻ, എം.ആർ സൈമൺ, ജോസ് ഫ്രാങ്ക്ളിൻ, കക്കാട് രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, വിനോദ് സെൽ,ബെനഡിറ്റ്, പ്രാണകുമാർ, അമരവിള സുദേവൻ, ഗ്രാമം പ്രവീൺ, അഡ്വ.സജിൻലാൽ, നിനോ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.