നെയ്യാറ്റിൻകര: സപ്ളൈകോയുടെ നെയ്യാറ്റിൻകര സൂപ്പർമാർക്കറ്റിൽ നിന്നു കംപ്യൂട്ടർ ബില്ലിനോടൊപ്പം അധിക തുക എഴുതി വാങ്ങുന്നുവെന്ന്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ വിജിലൻസ് സെല്ലിന് പരാതി നൽകി. റേഷൻകാർഡ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ നിന്നു വാങ്ങിയ സാധനങ്ങൾക്ക് കംപ്യൂട്ടർ ബില്ല് നൽകി.ഒപ്പം വാങ്ങിയ ഒരു കിലോ ശർക്കരയുടെ 50 രൂപ കംപ്യൂട്ടർ ബില്ലിൽ ചേർത്തിട്ടില്ല. പകരം ഈ അൻപത് രൂപ അധികമായി എഴുതി ചേർത്ത് ആ തുകകൂടി അടയ്കാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സാധനങ്ങൾക്കും കൂടി കംപ്യൂട്ടർ ബില്ലിൽ 868 രൂപയായിരുന്നു. എന്നാൽ 50 രൂപ അധികം എഴുതി ചേർത്ത് ജി.എസ്.ടി 120 രൂപ ഉൾപ്പെടെ 1038 രൂപ അടയ്ക്കാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടത്.