kash

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന മൂന്നു ഭീകരരെ ഏറ്റുമുട്ടലിലൂടെ വധിച്ചു.ഷോപ്പിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടൽ നടന്നത്.കൊല്ലപ്പെട്ട ഭീകരർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് ജമ്മുകാശ്മീർ പൊലീസ്, 44 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപ്പിയാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്നത്തേത്. ഇതുവരെ ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.