നെയ്യാറ്റിൻകര:എൻ.എസ്.എസ് താലൂക്ക് യൂണിയൻ അനുബന്ധ ബഹുനില മന്ദിരത്തിന്റെയും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെയും ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,എൻ.എസ്.എസ് പ്രപതിനിധി സഭാംഗങ്ങളായ ഡി. വേണുഗോപാൽ,നാരായണൻ കുട്ടി,അയിര സുരേന്ദ്രൻ,ഭരണസമിതി അംഗങ്ങളായ മാമ്പഴക്കര രാജശേഖരൻ നായർ,ജി. പ്രവീൺകുമാർ,സുഭിലാൽ,വിക്രമൻ നായർ,മാധവൻ പിള്ള ,രാജേന്ദ്രൻ ,സുരേഷ് കുമാർ , മധുകുമാർ ,പ്രേംജിത് ,രാമചന്ദ്രൻ നായർ ,വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ ടീച്ചർ,യൂണിയൻ സെക്രട്ടറി കെ രാമചന്ദ്രൻ നായർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ് മഹേഷ് കുമാർ,കരയോഗ ഭാരവാഹികൾ വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ആചാര്യ സ്മൃതി മണ്ഡപം,യൂണിയൻ ഓഫീസ്,400 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം,വ്യാപാര കേന്ദ്രങ്ങൾ , ഓപ്പൺ ആഡിറ്റോറിയം തുടങ്ങിയവ മന്ദിരത്തിലുണ്ട്.സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസം സാദ്ധ്യാമാക്കുക എന്ന ലക്ഷ്യത്തോടെ താലൂക്ക് യൂണിയൻ ആരംഭിക്കുന്ന ശ്രീപദ്മനാഭ എൻ. എസ്. എസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കുമെന്നും യൂണിയൻ പ്രസിഡന്റ് അറിയിച്ചു .