civid

മുംബയ്: മഹാരാഷ്ട്രയിൽ രണ്ട് കോർപ്പറേഷൻ കൗൺസിലർമാർ കൊവിഡ് ബാധിച്ച് മരിച്ചു. താനെ കോർപ്പറേഷൻ കൗൺസിലറും എൻ.സി.പി നേതാവുമായ മുകുന്ദ് കിനി ഇന്ന് പുല‍ർച്ചെയാണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രാത്രിയോടെ സ്ഥിതി വഷളാവുകയായിരുന്നു.

മീരാ ബയന്തർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും ശിവസേന നേതാവുമായി ഹരിശ്ചന്ദ്ര ആംഗോൻകർ ഇന്നലെ രാത്രിയാണ് മരിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗ മുക്തരായി.

മഹാരാഷ്ട്രയിൽ ഇതുവരെ 88528 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്ര‍ത്തരില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 3169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.