ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥനായി ജോലിനോക്കുന്ന കോട്ടയം അയർക്കുന്നം സ്വദേശി ടി.സി സണ്ണിയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.