തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്രൈംബ്രാഞ്ച് ഡി.ജി.പി ടാേമിൻ തച്ചങ്കരിക്ക് വീണ്ടും കുരുക്ക്. കേസിൽ നിന്നൊഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതിയും തള്ളി. കേസ് തുടരും. നേരത്തേ വിടുതൽ ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോട്ടയം വിജിലൻസ് കോടതി വ്യക്തമാക്കുകയായിരുന്നു.
തച്ചങ്കരിയുടെ വാദങ്ങൾക്ക് കഴമ്പില്ലെന്നും വിചാരണ നേരിടണമെന്നും കുറ്റം നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. തൃശൂർ സ്വദേശിയാണ് കേസ് നൽകിയത്.