കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോഡൂർ ഈസ്റ്റ് കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അൽ ജസീറ ഒപ്റ്റിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇർഫാൻ അഹ്മദ്, മുഹമ്മദ് ഉമറുൽ ഫാറൂഖ്.