ആറ്റിങ്ങൽ:കൊവിഡിനെ പ്രതിരോധിക്കാൻ പ്രവർത്തിച്ച ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ കേരള പൊലീസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, നന് മ ഫൗണ്ടേഷൻ, കേരളാ ബേക്കേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് ആദരിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്,ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു.ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് മധുരപലഹാര കിറ്റ് ജീവനക്കാർക്ക് കൈമാറി.