ദോഹ: ഖത്തറിൽ നിന്ന് മലയാളികളെ കേരളത്തിലെത്തിക്കാൻ അഞ്ച് അധിക വിമാന സർവീസ് കൂടി നടത്തും. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസും തിരുവനന്തപുരത്തേക്ക് രണ്ട് സർവീസുമാണ് നടത്തുന്നത്.
ജൂൺ 24നു വൈകിട്ട് 3.05ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 10ന് നെടുമ്പാശേരിയിൽ ഇറങ്ങും. 26നു രാവിലെ 11.30നു പുറപ്പെടുന്ന വിമാനം വൈകിട്ട് 6.30ന് തിരുവനന്തപുരത്തെത്തും. 27ന് ഉച്ചക്ക് 2.20ന് ദോഹയിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.20 നും തിരുവനന്തപുരത്തെത്തും. ജൂൺ 29ന് രാവിലെ 11.55ന് ദോഹയിൽ നിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 6.40ന് കണ്ണൂരിലെത്തും. 30ന് രാവിലെ 11.50ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.35ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങും. ദോഹയിൽ നിന്നു ഭുവനേശ്വറിലേക്ക് മറ്റൊരു സർവീസും നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു ഭുവനേശ്വറിലേക്കുള്ള വിമാനത്തിന് ഡൽഹിയിൽ ടെക്നിക്കൽ ഹാൾട്ടും ഉണ്ടാകും. .