നെയ്യാറ്റിൻകര :മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ 10 പ്രാദേശിക പഠനകേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാരായമുട്ടം കാർഷിക വിപണ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ.സുനിത നിർവഹിച്ചു.വൈസ് പ്രസിഡന്റ് തൃപ്പലവൂർ പ്രസാദ്,വാർഡ് മെമ്പർ ഷീല കുമാരി,പി.ടി. എ പ്രസിഡന്റ് എച്ച്. ഉണ്ണി,ഹെഡ് മാസ്റ്റർ മധുസുദനൻ നായർ എന്നിവർ പങ്കെടുത്തു.വിവരങ്ങൾക്കായി ഫോൺ.9048492662, 9446172269.