ആറ്റിങ്ങൽ :ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിന് ആറ്റിങ്ങൽ തോട്ടവാരം വിക്രം സാരാഭായ് റസിഡന്റ്സ് അസോസിയേഷൻ ടിവിയും കേബിൾ കണക്ഷനും നൽകി.മുൻ നഗരസഭാ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ എസ്.സനൂജ്,പൊലീസ് ഓഫീസർ ശ്രീജിത് ജനാർദ്ദനൻ , ആറ്റിങ്ങൽ ഫിസ (റെഡിമെയ്ഡ് ഗാർമെന്റ്സ് ) ഉടമ ഷാക്കിർ എന്നിവർ ചേർന്ന് ടിവി കൈമാറി.തോട്ടവാരം ചോതിയിൽ രമേശ്, ജയ ദമ്പതികളുടെ മകൻ കുന്നുവാരം യു.പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന നന്ദുവിനാണ് ടിവി നൽകിയത്.റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.സുധീർ രാജ്,ട്രഷറർ വി.എസ്.സുരേഷ് ബാബു,ഭാരവാഹികളായ വി.ബാബു,നാരായണൻ നമ്പി,രാധാകൃഷ്ണൻ,ജലജ കുമാരി,ലീന,സരിത,കൊച്ചു കൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. ആറ്റിങ്ങൽ ഫിസ ഗാർമെന്റ്സ് ഉടമ ഷാക്കിറാണ് ടി.വി സംഭാവന ചെയ്തത്.വാർഡിലെ എല്ലാ കുടുംബങ്ങൾക്കും മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനവും കൗൺസിലർ നിർവഹിച്ചു.