വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ പശുവണ്ണറ വാർഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് സി.ഐ.റ്റി.യു ജനറൽ വർക്കേഴ്സ് യൂണിയൻ വെള്ളറട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ടിവി വാങ്ങി നൽകി. ഏരിയ സെക്രട്ടറി വി.വി. വീരേന്ദ്ര പ്രസാദ് ടിവി കൈമാറി. സി.പി.എം വെള്ളറട ഏരിയ കമ്മറ്റി അംഗം പശുവണ്ണറ രാജേഷ്, വാർഡ് മെമ്പർ കൃഷ്ണൻകുട്ടി, മുക്കോലവിള അജിത്ത്, സുവർണ്ണൻ, വാസുദേവൻ നായർ,ശ്രീജു, സെബാസ്റ്റ്യൻ, തുടങ്ങിയവർ പങ്കെടുത്തു.