gate

വക്കം: വക്കത്തെ റെയിൽവേയുടെ രണ്ടാം ഗേറ്റും ലോക്കായി. റോപ്പ് അടിക്കടി തെന്നി മാറുന്നതിനാലാണ് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗേറ്റ് പൂട്ടിയത്. വക്കം - കടയ്ക്കാവൂർ പഞ്ചായത്തിലെ അതിർത്തിയിലാണീ ഗേറ്റ്. ഗേറ്റ് അടഞ്ഞതോടെ ഇത് വഴിയുള്ള ഗതാഗതവും നിലച്ചു. ഇതോടെ ഓഫീസുകളിലും മറ്റും എത്തേണ്ടവർ ഗേറ്റിൽ കുടുങ്ങി. പിന്നെ പല വഴികൾ ചുറ്റിയാണിവർ ലക്ഷ്യത്തിലെത്തിയത്.