പൂവാർ: സ്വാതന്ത്ര്യ സമര സേനാനിയും കെ.പി.സി.സി മെമ്പറുമായിരുന്ന ചെല്ലക്കണ്ണ് നാടാർ മെമ്മോറിയൽ ട്രസ്റ്റിന്റെ സ്നേഹവീട് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അതിയന്നൂരിലെ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന്റെ തറക്കല്ലിടൽ എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ. പ്രാണകുമാർ, വെൺപകൽ വി.കെ.അവനീന്ദ്രകുമാർ, കെ.എസ്.അനിൽ ,അഞ്ചുവന്നി മോഹനകുമാർ, കെ.ബി. ശശാങ്കൻ, അഡ്വ.വി.പി.വിഷ്ണു, കെ.വി.ഷിജു, വി.സി. റസ്സൽ, സി.ആർ.പത്മകുമാർ, മര്യാപുരം സജിത്ത്, ഊരൂട്ടുകാല സുരേഷ്, ആർ.ഒ.അരുൺ, ഋഷി എസ്.കൃഷ്ണൻ, അഡ്വ.എസ്.പി.സജിൻലാൽ, ആർ.ശകുന്തള, പുന്നക്കാട് സജു തുടങ്ങിയവർ പങ്കെടുത്തു.