മനില: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ രമൺ മഗ്സസെ പുരസ്‌കാരങ്ങൾ റദ്ദാക്കിയതായി. ഫിലിപ്പൈൻസ് ആസ്ഥാനമായ ഫൗണ്ടേഷൻ അറിയിച്ചു. സർക്കാർ സേവനം, പൊതുസേവനം, സാമൂഹിക നേതൃത്വം, പത്രപ്രവർത്തനം, സാഹിത്യം, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ ആർട്സ് എന്നിവ അടക്കമുള്ള മേഖലകൾക്കാണ് പുരസ്‌കാരം നൽകിയിരുന്നത്.
ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പുരസ്‌കാരം മുടങ്ങുന്നത്. 1970, 1990 എന്നീ വർഷങ്ങളിലാണ് നേരത്തെ പുരസ്‌കാരപ്രഖ്യാപനം മുടങ്ങിയത്.
1970ൽ സാമ്പത്തിക പ്രതിസന്ധി, 1990ൽ ഭൂകമ്പം എന്നിവയായിരുന്നു മുടങ്ങാൻ കാരണം. ഏഷ്യൻ സമാധാന നൊബേൽ എന്നാണ് മഗ്സസെ പുരസ്‌കാരം അറിയപ്പെടുന്നത്. 1957 ൽ വിമാനാപകടത്തിൽ മരിച്ച ഫിലിപ്പൈൻസ് പ്രസിഡന്റ് രമൺ മാഗ്സസെസയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.