വെള്ളറട:എ.ഐ.എസ്.എഫ് വെള്ളറട മണ്ഡലം കമ്മറ്റി പേരക്കോണം കൈതക്കുഴി കോളനിയിലെ 17 വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനമുറി ഒരുക്കി.കൈതക്കുഴി അംഗൻവാടിയിലാണ് ടിവി സ്ഥാപിച്ച് പഠനം സൗകര്യമൊരുക്കിയത്.സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അഡ്വ.അനിൽ ഉദ്ഘാടനം ചെയ്തു.എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺ ബാബു,സി.പി.ഐ മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ.കള്ളിക്കാട് ചന്ദ്രൻ പഠനോപകരണ വിതരണം നടത്തി.