sabarimala-

പത്തനംതിട്ട: കൊവിഡ് ശമനിമില്ലാതെ തുടരുന്നതിനാൽ ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു.ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് വ്യാപനം കൂടുന്ന ഈ സാഹചര്യത്തിൽ ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.ഉത്സവചടങ്ങുകൾ ഒഴിവാക്കണം. ഈ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. അതിനാൽ തന്നെ ഉത്സവചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല-തന്ത്രി കത്തിൽ പറയുന്നു.