തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ് സംബന്ധിച്ച് അദ്ധ്യാപകർക്കായുള്ള മാർഗനിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്ലാ പ്രവർത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനദ്ധ്യാപകരും ഹാജരാവണം. അദ്ധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. കോളേജുകളിലെ ഓഫീസ് സമയം രാവിലെ 8.30 മുതൽ വൈകുന്നേരം മൂന്നര വരെയായിരിക്കും.