പൂവാർ: മഴക്കാലത്ത് വീടുകൾ മുങ്ങുന്ന അടിമലത്തുറ മുതൽ കരുംകുളം വരെയുള്ള പ്രദേശത്തെ പ്രശ്ന പരിഹാരത്തിന് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.എം.വിൻസെന്റ് എം.എൽ.എയുടെ ആവശ്യപ്രകാരം കളക്ടർ നവജ്യോത് സിംഗ് ഖോസ വിളിച്ച യോഗത്തിലാണ് തീരുമാനം.പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ, ഇറിഗേഷൻ എക്സി.എൻജിനിയർ, കരുംകുളം,കോട്ടുകാൽ പഞ്ചായത്തുകളിലെ എൻജിനിയർമാർ എന്നിവർ അടങ്ങുന്നതാണ് വിദഗ്ദ്ധ സമിതി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ,കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സജി തുടങ്ങിയവർ പങ്കെടുത്തു.